വെല്‍ഫെയര്‍ പാര്‍ട്ടി പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി അഡ്വ. കെ.എസ്. നിസാറിനെയും ജനറല്‍ സെക്രട്ടറിമാരായി ഉമൈറ കെ.എസ്, റക്കീബ് കെ തറയില്‍ എന്നിവരെയും തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. യൂണിറ്റ് തലം മുതല്‍ നടന്നു വന്ന സമ്മേളനങ്ങളുടെയും സംഘടനാ തെരഞ്ഞെടുപ്പുകളുടെയും തുടര്‍ച്ചയായി സംഘടിപ്പിക്കപ്പെട്ട ജില്ലാ പ്രതിനിധി സമ്മേളനമാണ് പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തത്. ആരിഫ് മുഹമ്മദ് പി.ബി – ട്രഷറര്‍ ഉള്‍പ്പെടെ 36 അംഗങ്ങളുള്ള ജില്ലാ കമ്മിറ്റിയുടെ കാലാവധി രണ്ട് വര്‍ഷമാണ്.

ADVERTISEMENT