തലക്കോട്ടുകര അസീസി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ആഘോഷം നടത്തി

തലക്കോട്ടുകര അസീസി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ആഘോഷം നടത്തി. ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിലിന്റെ സാന്നിധ്യത്തില്‍ കേക്ക് മുറിച്ചാണ് ആഘോഷം നടത്തിയത്. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച നിത്യോപയോഗ സാധനങ്ങളും പുതപ്പുകളും അര്‍ഹരായവര്‍ക്ക് കൈമാറി. ചൂണ്ടല്‍ വി.ഇ.ഓ മാരായ ലിജി ഇ.പി, പ്രിയ യു, പഞ്ചായത്ത് അംഗങ്ങളായ പ്രജീഷ്, ശ്രീജിത്ത് കുമാര്‍, അഞ്ചു പ്രേമ എന്നവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷാന്റി ജോസഫ്, കോഡിനേറ്റര്‍മാരായ കെ ടി ജോഷി, റോസ്മണി ജോര്‍ജ് മറ്റ് അധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT