എരുമപ്പെട്ടി കടങ്ങോട് റോഡില്‍ നിയന്ത്രണംവിട്ട കാര്‍ പോസ്റ്റിലും മറ്റൊരു കാറിലും ഇടിച്ചു

എരുമപ്പെട്ടി കടങ്ങോട് റോഡ് ശങ്കരന്‍കാവ് വഴിയില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ശങ്കരന്‍കാവ് ഭാഗത്തു നിന്നും വന്നിരുന്ന കാര്‍ വളവില്‍ വെച്ച് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് തകര്‍ന്നു. എരുമപ്പെട്ടിയില്‍ നിന്നും കടങ്ങോട്ടേയ്ക്ക് പോവുകയായിരുന്ന മറ്റൊരു കാറുമായും നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു. രണ്ട് കാറുകളുടേയും മുന്‍വശം തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ADVERTISEMENT