പെരുമ്പിലാവില്‍ നടന്ന ഹൈദ്രോസ് മുഹമ്മദ് അനുശോചന യോഗം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മറ്റിയംഗം നവാസ് എടവിലങ്ങ് ഉദ്ഘാടനം ചെയ്തു. മസ്ജിദു റഹ്‌മ ഖത്തീബ് സലീം മമ്പാട് മുഖ്യപ്രഭാഷണം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.അനീസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ഷാജു മുഹമ്മദുണ്ണി, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് പി.എ. ബദറുദീന്‍ , സെക്രട്ടറി എം.എ. കമറുദീന്‍, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ഷെമീറ നാസര്‍, ജമാഅത്തെ ഇസ്ലാമി വനിത കണ്‍വീനര്‍ സഫിയ ഷംസുദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.