വൈദ്യുതി ചാര്‍ജ് വര്‍ദ്ധവിനെതിരെ യൂത്ത് കോണ്‍ഗ്രസ് മണലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി കൂനംമൂച്ചി സെക്ഷന്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ വി.ജി. സുഷില്‍ ഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മണലൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് എം.കെ. മഹേഷ് കാര്‍ത്തികേയന്‍ അധ്യക്ഷനായി.
കോണ്‍ഗ്രസ്സ് കണ്ടാണശ്ശേരി മണ്ഡലം പ്രസിഡണ്ട് ഷാജു തരകന്‍ മുഖ്യ പ്രഭാഷണം നടത്തി. എളവള്ളി മണ്ഡലം പ്രസിഡണ്ട് പ്രസാദ് വാക, നൗഷാദ് കണ്ടാണശ്ശേരി എന്നിവര്‍ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ ഷെല്‍ബിന്‍ മറ്റം, ഹാറൂണ്‍, ടി.പി.അനീഷ്, അരുണ്‍ കുമാര്‍, ബ്ലോക്ക് സെക്രട്ടറിമാരായ ജനീഷ് വയനാടന്‍, അഖില്‍ അറങ്ങാശ്ശേരി, ശ്രീകുമാര്‍ മുല്ലശ്ശേരി, ജിയോ തെക്കത്ത്, എന്നിവര്‍ നേതൃത്വം നല്‍കി.