11 മാസം മുന്‍പു പൊലീസ് പിടിച്ചെടുത്ത് വഴിയരികിലെ വീട്ടില്‍ സൂക്ഷിച്ച ബൈക്ക് പൊലീസ് കൊണ്ടുപോയി

11 മാസം മുന്‍പു പൊലീസ് പിടിച്ചെടുത്ത് വഴിയരികിലെ വീട്ടില്‍ സൂക്ഷിച്ച ബൈക്ക് പൊലീസ് കൊണ്ടുപോയി. ഒരു വര്‍ഷത്തോളമായി ബൈക്ക്  വീട്ടുമുറ്റത്തിരുക്കുന്നതുകൊണ്ട് വീട്ടുടമക്കുണ്ടാരുന്ന നിസ്സാഹയവസ്ഥയെക്കുറിച്ച് കഴിഞ്ഞ ദിവസം സിസി ടീവി വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി. ജനുവരി 13നു പരുവക്കുന്നു നേര്‍ച്ച നടക്കുന്നതിനിടയിലാണു ബൈക്ക് കുന്നംകുളം പൊലീസ് പിടിച്ചെടുത്തത്. നേര്‍ച്ചയുടെ തിരക്കായിരുന്നതിനാല്‍ അക്കിക്കാവ് സെന്ററിലുള്ള കൂറ്റിമൂച്ചിക്കല്‍ സലീമിന്റെ വീട്ടുമുറ്റത്തേക്കു വാഹനം കയറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും ആരും എത്താതിരുന്നതോടെ ബൈക്ക് സലീമിനു പൊല്ലാപ്പായി. പലവട്ടം പൊലീസിനെ അറിയിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ബൈക്കിനെ സംബന്ധിച്ച മറ്റു കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു.

ADVERTISEMENT