ഓള്‍ കേരള ടൈലേഴ്സ് അസോസിയേഷന്‍ കാട്ടകാമ്പാല്‍ യൂണിറ്റ് സമ്മേളനം പഴഞ്ഞി മഹാന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും ഒല്ലൂര്‍ ഏരിയ സെക്രട്ടറിയുമായ മിനി വില്‍സണ്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് എ സി പ്രേമ അധ്യക്ഷയായി. പഴഞ്ഞി ഏരിയ സെക്രട്ടറി ഷീല പോല്‍സണ്‍ സംഘടന റിപ്പോര്‍ട്ടും യൂണിറ്റ് സെക്രട്ടറി അജിത സുരേന്ദ്രന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ റംഷീന വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സമ്മേളനത്തില്‍ ആദ്യകാല പ്രവര്‍ത്തകരായ ജോബ്. കെ പി, കൗസല്യ പി കെ, പ്രേമ എ സി എന്നിവരെ ആദരിച്ചു. പഴഞ്ഞി ഏരിയ പ്രസിഡന്റ് ലത ബാബു, ഏരിയ കമ്മറ്റി അംഗം പി കെ കൗസല്യ എന്നിവര്‍ സംസാരിച്ചു.