ഒരുമനയൂര്‍ പഞ്ചായത്തിലെ കൃഷി കൂട്ടങ്ങള്‍ക്ക് നല്‍കിയ പുല്ലുവെട്ട് യന്ത്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ വി കബീര്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കയ്യുമ്മ ടീച്ചര്‍ , കൃഷി ഓഫീസര്‍ എമിലി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫിലോമിന ടീച്ചര്‍ , ബ്ലോക്ക് മെമ്പര്‍ ഷൈനി ഷാജി, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ ചാക്കോ, നസീര്‍, ആരിഫ, നാഷറ, സിന്ധു, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പഞ്ചമി കൃഷിക്കൂട്ടം അംഗങ്ങള്‍, കര്‍ഷകര്‍, കൃഷി അസിസ്റ്റന്റുമാര്‍ എന്നിവരും പങ്കെടുത്തു.