പുന്നയൂര്‍ പഞ്ചായത്ത് വികസന മുന്നേറ്റങ്ങള്‍ക്കെതിരെ യുഡിഎഫ് നടത്തിയ ആരോപണങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വികസന മുന്നേറ്റ യാത്ര നടത്തി. പുന്നയൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച വികസന യാത്ര സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റി സെക്രട്ടറി ടി ടി ശിവദാസ് ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കല്‍ സെക്രട്ടറി പി എ ഷംസു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രന്‍, ജനതാദള്‍ നേതാവും പുന്നയൂര്‍ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനുമായ എംപി ഇക്ബാല്‍ മാസ്റ്റര്‍, സിപിഎം സൗത്ത് ലോക്കല്‍ സെക്രട്ടറി കെ ബി ഫസലുറഹ്‌മാന്‍, പുന്നയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍, ചാവക്കാട് ബ്ലോക്ക് എടക്കഴിയൂര്‍ ഡിവിഷന്‍ മെമ്പര്‍ ശിഹാബ്, തുടങ്ങിയവര്‍ പങ്കെടുത്തു. വൈകിട്ട് ഏഴുമണിക്ക് അകലാട് ബദര്‍പള്ളി പടിഞ്ഞാറ് ഭാസ്‌കരന്‍ പീടിക പരിസരത്ത് സമാപിക്കും.
Home Bureaus Punnayurkulam പുന്നയൂര്‍ എല്‍ഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വികസന മുന്നേറ്റ യാത്ര നടത്തി