ലഹരി മുക്ത തീരദേശം ക്യമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭയും മുനക്കക്കടവ് കോസ്റ്റല്‍ പോലീസും തമ്മില്‍, കളിയാണ് ലഹരി എന്ന സന്ദേശത്തിന്റെ ഭാഗമായി പ്രദര്‍ശന ക്രിക്കറ്റ് മത്സരം പഞ്ചവടി ക്രിക്കറ്റ് മൈതാനത്ത് സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭയെ കൗണ്‍സിലര്‍ ഷാനവാസും കോസ്റ്റല്‍ പോലീസ് ടീമിനെ പോലീസിന്റെ സംസ്ഥാനതാരം അവിനാശ് മാധവനും നയിച്ചു . ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ ഷീജ പ്രശാന്ത് മത്‌സരം ഉത്ഘാടനം ചെയ്തു. മത്‌സരത്തില്‍ കോസ്റ്റല്‍ പോലീസ് വിജയികളായി. കുന്നംകുളം എ സി പി സി ആര്‍ സന്തോഷ് സമ്മാനദാനം നടത്തി.