നെല്ലുവായ് പാണാട്ടുകാവ് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു. വൈകീട്ട് താലമേന്തിയ മാളികപ്പുറങ്ങളുടേയും ഉടുക്കു പാട്ടിന്റേയും അകമ്പടിയോടെ നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രത്തില്‍ നിന്ന് പാലക്കാെമ്പ് എഴുന്നെള്ളിച്ച് വിളക്ക് പന്തലില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് വിളക്ക് പാട്ട്, വെട്ട്, തടവ് എന്നിവയും അന്നദാനവും നടന്നു. നടത്തറ രാജനും മച്ചാട് കനകനും വിളക്ക് യോഗത്തിന് നേതൃത്വം നല്‍കി. മുരിങ്ങത്തേരി സജീവ് പഞ്ചവാദ്യത്തിന് നേതൃത്വം വഹിച്ചു.
Home Bureaus Erumapetty നെല്ലുവായ് പാണാട്ടുകാവ് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു