പുന്നയൂര്‍ക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചു

ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ സംയോജിത സഹകരണ വികസന പദ്ധതിയുടെ ധനസഹായത്തോടെ പുന്നയൂര്‍ക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ ഓണ്‍ ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചു. 20 കിലോ വാട്ട് പവര്‍ പ്ലാന്റ് ആണ് സ്ഥാപിച്ചത്. ബാങ്ക് പ്രസിഡന്റ് പി. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് പി.പി.ബാബു അധ്യക്ഷത വഹിച്ചു. ഒരു ദിവസം 100 യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ നിലവിലെ സംവിധാനത്തിന് കഴിയും.

 

ADVERTISEMENT