സി.പി .ഐ (എം) 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ചേരുന്ന മണലൂര്‍ ഏരിയ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം തെരുവോര ചിത്രരചന സംഘടിപ്പിച്ചു ചിറ്റാട്ടുകര ലോക്കല്‍ കമ്മിറ്റിയിലെ ചിറ്റാട്ടുകര സൗത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന തെരുവോര ചിത്രരചനയുടെ ഉദ്ഘാടനം, ചിത്രം വരച്ച് ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് നിര്‍വ്വഹിച്ചു. ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ്, എ.സി രമേഷ്, എ.എസ് സതീഷ്, എ.പി ജോയ്‌സണ്‍, ചെറുപുഷ്പം ജോണി എന്നിവര്‍ സംസാരിച്ചു.തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥികളും ചിത്രരചനയില്‍ പങ്കാളികളായി ഡിസംബര്‍ 20 മുതല്‍ 23 വരെ പാവറട്ടിയില്‍ വെച്ചാണ് മണലൂര്‍ ഏരിയ സമ്മേളനം നടക്കുന്നത്.