32.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Kechery എളവള്ളി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഫറന്‍സ് ഹാളിന്റെയും കുടുംബശ്രീ ഓഫീസിന്റെയും ഉദ്ഘാടനം നടന്നു

എളവള്ളി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഫറന്‍സ് ഹാളിന്റെയും കുടുംബശ്രീ ഓഫീസിന്റെയും ഉദ്ഘാടനം നടന്നു

54

എളവള്ളി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഫറന്‍സ് ഹാളിന്റെയും കുടുംബശ്രീ ഓഫീസിന്റെയും ഉദ്ഘാടനം നടന്നു. മണലൂര്‍ എം.എല്‍.എ.
യുടെ ആസ്തി വികസന പദ്ധതിയില്‍ നിന്നും 70 ലക്ഷം രൂപ ചെലവഴിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുകളില്‍ നിര്‍മ്മിച്ച കോണ്‍ഫറന്‍സ് ഹാളിന്റെയും കുടുംബശ്രീ ഓഫീസിന്റെയും ഉദ്ഘാടനം മുരളി പെരുനെല്ലി എം എല്‍ എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.യു സരിത അദ്ധ്യക്ഷയായി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ധന്യ രവി പദ്ധതി വിശദീകരണം നടത്തി.

വൈസ് പ്രസിഡണ്ട് അശോകന്‍ മൂക്കോല, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ എന്‍.ബി ജയ, സനില്‍ കുന്നത്തുള്ളി, ചിത്ര രതീഷ് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ടി ലിംസണ്‍, ആഷിക്ക് വലിയകത്ത്, കുടംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിജിത്ത് കെ ദീപക്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പി.ജി സുബിദാസ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ എം.ജി.പ്രശാന്തി, വൈസ് ചെയര്‍പേഴ്‌സണ്‍ മിഥുന, പഞ്ചായത്ത് സെക്രട്ടറി തോമാസ് ഏലിയാസ് രാജന്‍, അസിസ്റ്റന്റ് സെക്രട്ടറി രശ്മി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!