ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് കൊള്ളലാഭം ലഭിക്കുന്നതിന് ഒത്താശ ചെയ്യുന്ന ദല്ലാളുമാരായി കേന്ദ്ര സര്‍ക്കാര്‍ അധ:പതിച്ചുവെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍. സി.പി.എം. കുന്നംകുളം ഏരിയാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എരനെല്ലൂര്‍ വിഷ്ണു ക്ഷേത്ര മൈതാനിയില്‍ നിന്നും ആയിരത്തോളം ചുവപ്പ് സേനാംഗങ്ങള്‍ മാര്‍ച്ച് ചെയ്ത് പൊതു സമ്മേളന വേദിയായ സീതാറാം യെച്ചൂരി – കോടിയേരി ബാലകൃഷ്ണന്‍ നഗറിലെത്തി. ചൂണ്ടല്‍, കേച്ചേരി ലോക്കല്‍ കമ്മിറ്റിയ്ക്ക് കീഴിലുള്ള ബ്രാഞ്ചുകളില്‍ നിന്നുള്ള നൂറ് കണക്കിന് പ്രവര്‍ത്തകര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ അണിനിരന്ന പ്രകടനവും പൊതുസമ്മേളന വേദിയിലെത്തി സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ഏരിയാ സെക്രട്ടറി കെ. കൊച്ചനിയന്‍ അധ്യക്ഷനായി.
Home Bureaus Kunnamkulam കുത്തകകള്‍ക്ക് കൊള്ളലാഭം ലഭിക്കുന്നതിന് ഒത്താശ ചെയ്യുന്ന ദല്ലാളുമാരായി കേന്ദ്ര സര്‍ക്കാര്‍ അധ:പതിച്ചു – എ.വിജയരാഘവന്‍