പാര്‍ട്ടിയുടെ ശക്തികേന്ദ്രമല്ലാതിരുന്ന കുന്നംകുളം നിയോജക മണ്ഡലത്തില്‍ സിപിഐ ചോദ്യം ചെയ്യാന്‍ കഴിയാത്ത രീതിയില്‍ വളര്‍ന്നുവരികയാണെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും മുന്‍ കൃഷി വകുപ്പ് മന്ത്രിയുമായ വി.എസ് സുനില്‍കുമാര്‍. കുന്നംകുളം മണ്ഡലത്തിലെ സിപിഐ നേതൃത്വ ക്യാമ്പ് പഴഞ്ഞിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴഞ്ഞി ക്രസന്റ് കോളേജ് ഓഡിറ്റോറിയത്തില്‍ മണ്ഡലം സെക്രട്ടറി ഒ.കെ ശശിയുടെ ഏകോപനത്തില്‍ നടന്ന ക്യാമ്പില്‍ പാര്‍ടി ജില്ലാ കൗണ്‍സില്‍ അംഗം പ്രേംരാജ് ചൂണ്ട ലാത്ത് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന നേതൃത്വ ക്ലാസില്‍ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അജിത് കൊളാടി, കെ.പി. സന്ദീപ്, ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ ടി.കെ സുധീഷ് എന്നിവര്‍ ക്ലാസെടുത്തു.
Home Bureaus Perumpilavu കുന്നംകുളം മണ്ഡലത്തില്‍ സിപിഐ ചോദ്യം ചെയ്യാന്‍ കഴിയാത്ത രീതിയില്‍ വളര്‍ന്നുവരികയാണെന്ന് വി.എസ് സുനില്‍കുമാര്‍