റോഡരികില്‍ പാഴ്പുല്ലുകള്‍ കാടുപിടിച്ചത് അപകട ഭീഷണിയാകുന്നു

പഴഞ്ഞി അരുവായി പാടത്തിന് സമീപം റോഡരികില്‍ പാഴ്പുല്ലുകള്‍ കാടുപിടിച്ചത് യാത്രക്കാരെ വലയ്ക്കുന്നു. റോഡിന്റെ ഇരുവശവും പാഴ്‌ചെടികള്‍ നിറഞ്ഞ നിലയിലാണ്. അരുവായി പാടത്തേക്ക് ഇറങ്ങുന്ന ഭാഗത്തും പാലത്തിന് സമീപവും പാഴ്‌ചെടികള്‍ വളര്‍ന്ന് കാടുപിടിച്ചിട്ടുണ്ട്. റോഡരികിലെ മരത്തിന്റെ ചില്ലകള്‍ വാഹനങ്ങളില്‍ തട്ടുന്നതും പതിവാണ്. പാഴ്പുല്ലുകള്‍ മൂലം കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. പാഴ്പുല്ലുകള്‍ വെട്ടിമാറ്റാന്‍ അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT