വെന്മേനാട് എംഎഎസ്എം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ വജ്രജൂബിലി ആഘോഷത്തിന് തുടക്കം കുറിച്ച് വിളംബര ഘോഷയാത്ര നടത്തി

വെന്മേനാട് എംഎഎസ്എം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ വജ്രജൂബിലി ആഘോഷത്തിന് തുടക്കം കുറിച്ച് വിളംബര ഘോഷയാത്ര നടത്തി. സാംസ്‌കാരിക കലാരൂപങ്ങള്‍, ബാന്റ്‌മേളം എന്നിവയുടെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. എംഎല്‍എ മുരളി പെരുന്നെല്ലി ഫ്‌ലാഗോഫ് ചെയ്തു. മുലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍,ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് , പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് രജീന എം എം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് ഗസാലി , മാനേജര്‍ പ്രതിനിധി എം കെ മുഹമ്മദ് മുനീര്‍, സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ളവര്‍, പൂര്‍വവിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒരുമനയൂര്‍ കരുവാരക്കുണ്ട് പാലത്തിന് സമീപത്തു നിന്നാരംഭിച്ച ഘോഷയാത്ര വെന്മേനാട് എംഎഎസ്എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തി സമാപിച്ചു.

ADVERTISEMENT