വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സെന്റ് സിറിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട്‌സ് & ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് മുന്നില്‍ ക്ലോത്ത് ബാങ്ക് സ്ഥാപിച്ച് മാതൃകയായി. ബാങ്കില്‍ നിന്ന് ആവശ്യക്കാര്‍ക്ക് സൗജന്യമായി വസ്ത്രങ്ങള്‍ എടുക്കാവുന്നതാണ്. ഒരിക്കല്‍ മാത്രം ഉപയോഗിച്ചതും ഒരിക്കലും ഉപയോഗിക്കാത്തതുമായ വൃത്തിയുള്ള വസ്ത്രങ്ങളാണ് ശേഖരത്തിലുള്ളത്. ആര്‍ക്കുവേണമെങ്കിലും വൃത്തിയുള്ള വസ്ത്രങ്ങള്‍ ബാങ്കില്‍ നിക്ഷേപിക്കാം. ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് സ്റ്റേറ്റ് അസിസ്റ്റന്റ് കമ്മീഷണര്‍ അനിത സി മാത്യു, വാര്‍ഡ് മെമ്പര്‍ പി.ജെ ജ്യോതിസ് , പി . ടി .എ പ്രസിഡണ്ട് വിജിത പ്രജി എന്നിവര്‍ ചേര്‍ന്ന് ബാങ്കിന്റെ ഉദ്ഘാടനം നടത്തി. വിദ്ധ്യാര്‍ത്ഥികളുടെ മാതൃകാപരമായ പ്രവര്‍ത്തനത്തെ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് താഴത്തേതില്‍ അഭിനന്ദിച്ചു. സ്‌ക്കൂള്‍ പ്രന്‍സിപ്പല്‍ ഡോക്ടര്‍ സജു വര്‍ഗീസ്, സ്‌കൗട്ട് & ഗൈഡ്‌സ് ക്യാപ്റ്റന്‍ കെ.വി ജിഫി എന്നിവര്‍ നേതൃത്വം നല്‍കി.
Home Bureaus Perumpilavu ക്ലോത്ത് ബാങ്ക് സ്ഥാപിച്ച് മാതൃകയായി വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സെന്റ് സിറിള്‍സ് ഹയര്‍...