കടവല്ലൂര്‍ സെന്റര്‍ മസ്ജിദുല്‍ ബദ്രിയ മഹല്ല് കമ്മറ്റിയും ഒ.എസ്. എഫ് കമ്മിറ്റിയും സംയുക്തമായി സഘടിപ്പിക്കുന്ന മജ്‌ലിസുന്നൂര്‍ വാര്‍ഷികത്തിന് തുടക്കമായി. സ്ജിദില്‍ നടന്ന മജ്‌ലിസുന്നൂറിന് മഹല്ല് ഖത്തീബ് സിദ്ദീഖ് ബദ്രി നേതൃത്വം നല്‍കി. മഹല്ല് കമ്മിറ്റി അംഗങ്ങള്‍, മഹല്ല് നിവാസികള്‍, ഒ.എസ്.എഫ്, പ്രവാസി കൂട്ടായ്മ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സദസില്‍ പങ്കെടുത്തു. 2024 ഡിസംബര്‍ 21 ശനി രാത്രി 7:00 മണിക്ക് ബദ്രിയ നഗറില്‍ നടക്കുന്ന സദസ്സില്‍ മുനീര്‍ ഹുദവി വിളയില്‍ പ്രഭാഷണം നടത്തും. ഡിസംബര്‍ 22 ഞായര്‍ രാത്രി 7:00 മണിക്ക് ബദ് രിയ നഗറില്‍ നടക്കുന്ന സദസ്സില്‍ അന്‍വര്‍ മുഹ്യിദ്ധീന്‍ ഹുദവി ആലുവ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന സദസ്സില്‍ സയ്യിദ് ഷാഹുല്‍ ഹമീദ് , ജമലുല്ലെലി തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.