പഴഞ്ഞി വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. പഴഞ്ഞി മാര്‍ത്തോമാ സ്‌കൂള്‍ കേന്ദ്രീകരിച്ച് ഏഴു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പത്മം വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സാബു ഐനൂരിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിവിധ ദിവസങ്ങളിലായി നടക്കുന്ന പ്രൊജക്ടുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ. എസ് രേഷ്മ നിര്‍വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം.പി ഫാത്തിമ ക്യാമ്പില്‍ നടക്കുന്ന വിവിധ ‘ പ്രൊജക്റ്റുകളെക്കുറിച്ച് വിശദീകരണം നടത്തി. വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ വെങ്കിടമൂര്‍ത്തി, മാര്‍ത്തോമാ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ അനു ഉമ്മന്‍, പഞ്ചായത്ത് – ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Home  Bureaus  Perumpilavu  പഴഞ്ഞി വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍എസ്എസിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി
 
                 
		
 
    
   
    