കരിക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ ദൈവ മാതാവിന്റെ പുകഴ്ച്ച പെരുന്നാളിന് കൊടിയേറി. ഡിസംബര്‍ 25, 26 തിയതികളിലായാണ് പെരുന്നാള്‍ ആഘോഷം. ഞായറാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബാനക്കും കുരിശിങ്കല്‍ ധൂമ പ്രാത്ഥനക്കും ശേഷം ഇടവക വികാരി ഫാദര്‍ മാത്യൂസ് വര്‍ഗ്ഗീസ് പെരുന്നാള്‍ കൊടിയേറ്റം നടത്തി. 25, 26 തിയതികളിലായി പള്ളിയില്‍ നടക്കുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുന്‍ ഇടവക വികാരിയും സഭയുടെ യു.കെ, യൂറോപ്പ്, ആഫിക്ക ഭദ്രാസനാധിപനുമായ അബ്രഹാം മാര്‍ സ്റ്റെഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും. 2 ദിവസങ്ങളിലായി നടക്കുന്ന പെരുന്നാളില്‍ സന്ധ്യാ പ്രാര്‍ത്ഥന, പ്രഭാത നമസ്‌കാരം, കുര്‍ബാന, പ്രദക്ഷിണം , ദേശക്കാരുടെ ആനയും വാദ്യഘോഷങ്ങളുമായി എഴുന്നെള്ളിപ്പ്, നേര്‍ച്ച സദ്യ എന്നിവ ഉണ്ടായിരിക്കും. ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാദര്‍ മാത്യൂ വര്‍ഗ്ഗീസ്, കൈക്കാരന്‍ സി സി സണ്ണി, സെക്രട്ടറി സി.എസ് സ്റ്റാന്‍ലി എന്നിവരടങ്ങിയ മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കും.
Home Bureaus Perumpilavu കരിക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ ദൈവ മാതാവിന്റെ പുകഴ്ച്ച പെരുന്നാളിന് കൊടിയേറി