വരവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ഈ വര്‍ഷത്തെ സപ്തദിന സഹവാസ ക്യാമ്പ് വരവൂര്‍ ഗവണ്‍മെന്റ്‌റ് എല്‍.പി.സ്‌കൂളില്‍ ആരംഭിച്ചു. ചേലക്കര എം.എല്‍.എ യു.ആര്‍ പ്രദീപ് ഉദ്ഘാടനം ചെയ്തു. വരവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.ബാബു അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് പി.പി. സുനിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിമല പ്രഹ്ലാദന്‍, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാല്‍ കെ.ബി. പ്രീത, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.ജി.ദീപു പ്രസാദ്, വാര്‍ഡ് മെമ്പര്‍ സേതുമാധവന്‍, വരവൂര്‍ എല്‍ പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ. ഉഷ കുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
Home Bureaus Erumapetty വരവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് വരവൂര്‍ ഗവണ്‍മെന്റ്‌റ് എല്‍.പി.സ്‌കൂളില്‍...