സി പി എം എന്ന പാര്‍ട്ടി ന്യായീകരണത്തിന്റെ പുതിയ പുതിയ വേര്‍ഷനുകള്‍ പുറത്തിറക്കി കൊണ്ടിരിക്കുകയാണെന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടോ ഒരു വരി പ്രസ്താവനയോ അഭിപ്രായമോ പറയാന്‍ കഴിയാത്ത വണ്ണം രാഷ്ട്രീയ ഉള്ളടക്കം ചോര്‍ന്നുക്കൊണ്ടിരിക്കുകയാണന്ന് മുന്‍ എംഎല്‍എയും കെപിസിസി വൈസ് പ്രസിഡണ്ട് കൂടിയായ വി ടി ബലറാം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് പുന്നയൂര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് കെ കെ കാദറിന്റെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി പുന്നയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ദലാംകുന്ന് നന്മസെന്ററില്‍ നടത്തിയ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് മുനാഷ് മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ചു. ഡിസിസി മുന്‍ പ്രസിഡന്റ് ഒ. അബ്ദുറഹിമാന്‍കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറിമാരായ എ.എം. അലാവുദ്ധീന്‍, എംവി ഹൈദ്രാലി, കെ.ഡി. വീരമണി, മറ്റു നേതാക്കളും പങ്കെടുത്തു.