ബ്ലാങ്ങാട് വില്ല്യംസ് റോഡിന്റെ അറ്റ കുറ്റ പണികള്‍ നടത്തി

ബ്ലാങ്ങാട് നന്മ കലാ കായിക സാംസ്‌കാരിക സമിതിയുടെ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി നാട്ടുകാരുടെ സഹകരണത്തോടെ ബ്ലാങ്ങാട് വില്ല്യംസ് റോഡിന്റെ അറ്റ കുറ്റ പണികള്‍ നടത്തി. ഡിസംബര്‍ 27,28ന് നടക്കുന്ന നന്മയുടെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് നന്മ പ്രവര്‍ത്തകര്‍ റോഡിലെ കുണ്ടും കുഴികളും അടക്കുവാന്‍ രംഗത്ത് എത്തിയത്. നന്മ പ്രസിഡന്റ് പി വി അക്ബര്‍, വാര്‍ഡ് മെമ്പറും ജനറല്‍ സെക്രട്ടറിയുമായ അഡ്വ മുഹമ്മദ് നാസിഫ്, ട്രഷറര്‍ വി എസ് മുഹമ്മദ് മുസ്തഫ, വൈസ് പ്രസിഡന്റ് കെ വി ആരിഫ്, ജോയിന്റ് സെക്രട്ടറി കെ വി ജഹാംഗീര്‍, രക്ഷധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT