വടക്കേ കോട്ടോല്‍ അസുരമഹാകാളന്‍ ക്ഷേത്രത്തിലെ കളമെഴുത്ത്പാട്ട് മഹോത്സവം ഇന്ന് സമാപിക്കും

സാമൂതിരി കോട്ടക്കല്‍ കിഴക്കേ കോവിലകം വടക്കേ കോട്ടോല്‍ അസുരമഹാകാളന്‍ ക്ഷേത്രത്തിലെ കളമെഴുത്ത്പാട്ട് മഹോത്സവം ദേശതാലപ്പൊലിയോട്കൂടി ഇന്ന് സമാപിക്കും. സമാപനദിവസമായ ഇന്ന് ദേശപാട്ടായിട്ടാണ് കളമെഴുത്ത്പാട്ട് നടത്തുന്നത്. രാവിലെ നടതുറക്കല്‍, വിശേഷ പൂജകള്‍, ഉച്ചപാട്ട്, വൈകീട്ട് ദീപാരാധന, അത്താഴപൂജ, തായമ്പക, മുല്ലക്കല്‍പാട്ട്, മേളം, താലം എഴുന്നളളിപ്പ്, ഈടും കൂറും, കളപ്രദക്ഷിണം, കളംപൂജ, കളംപാട്ട്, സോപാനസംഗീതം, കളംപൊലി, കളത്തിലാട്ടം, നാളികേരമേറ്, കളംമായക്കല്‍, അന്നദാനം എന്നിവക്ക് ശേഷം കൂറവലിക്കുന്നതോടെ ഈ വര്‍ഷത്തെ കളമെഴുത്ത് പാട്ട് സമാപിക്കും. കളമെഴുത്തിന് കാട്ടകാമ്പാല്‍ കല്ലാറ്റ് മണികണ്ഠ കുറുപ്പും ക്ഷേത്ര ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ബി.ടി.വി. ശ്രീകുമാര്‍ നമ്പൂതിരിയും കാര്‍മികത്വം വഹിക്കും. പ്രസിഡന്റ് വി. സുധാകരന്‍ നായര്‍, സെക്രട്ടറി പി.എസ്. സുരേഷ്, ട്രഷറര്‍ കെ.കെ. നിഖില്‍ എന്നിവരടങ്ങിയ ക്ഷേത്ര ഭരണ സമിതി ഈ വര്‍ഷത്തെ കളമെഴുത്ത്പാട്ട് ചടങ്ങുകള്‍ക്ക് നേത്യത്വം നല്‍കും.

ADVERTISEMENT