കോട്ടോല്‍ കുന്നില്‍ മണ്ണെടുക്കാന്‍ എത്തിയ വാഹനങ്ങള്‍ കോട്ടോല്‍ കുന്ന് സമരസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞു. കോട്ടോല്‍ കുന്നിലെ രണ്ടിടങ്ങളിലായാണ് മണ്ണെടുത്തുകൊണ്ടിരിക്കുന്നത്. പട്ടികജാതി വിഭാഗം ആളുകള്‍ താമസിക്കുന്ന സ്ഥലത്താണ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മണ്ണെടുക്കുന്നത് തടഞ്ഞത്. വൈകിട്ട് ആറുമണിയോടെ എത്തിയ കുന്ന് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നാടിനും പ്രദേശവാസികള്‍ക്കും ഏറെ ഭീഷണിയായി നില്‍ക്കുന്ന മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് തടഞ്ഞത്. വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കുന്ന് സംരക്ഷണ പ്രവര്‍ത്തകര്‍ പറഞ്ഞു.
Home Bureaus Perumpilavu കോട്ടോല്‍ കുന്നില്‍ മണ്ണെടുക്കാന്‍ എത്തിയ വാഹനങ്ങള്‍ കുന്ന് സമരസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞു