കുപ്രസിദ്ധ ഗുണ്ടയും യുഎപിഎ ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയുമായ പാലപ്പെട്ടി താണി തുറക്കല്‍ ഷംനാദ് (34) അറസ്റ്റില്‍. കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ സഹായത്തോടെ തൃശൂര്‍ സിറ്റി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഡി ഐ ജി പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശിലെ നേപ്പാള്‍ ബോര്‍ഡറില്‍ വച്ചാണ് പിടികൂടിയത്. വധശ്രമം ഉള്‍പ്പടെ ഇരുപത്തിരണ്ട് കേസുകളിലെ പ്രതിയാണ് ഷംനാദ്.