പഴുന്നാന ശ്രീ വേട്ടേക്കരന്‍കാവ് ക്ഷേത്രത്തിലെ ഊട്ടുപുര സമര്‍പ്പണം നടന്നു. ആറ്റുപുറം കുടുംബമാണ് ഊട്ടുപുര സമര്‍പ്പിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി. കെ. വിജയന്‍ ഭദ്രദീപം തെളിയിച്ച് കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേത്രം ഊരാളന്‍ പി.സതീശന്‍ രാജ അദ്ധ്യക്ഷത വഹിച്ചു. മണ്ണൂര്‍ ശ്രീരാമാനന്ദാശ്രമം സ്വാമിജി ഡോ.ശ്രീ ധര്‍മ്മാനദ സ്വാമികള്‍ മുഖ്യപ്രഭാഷണം നടത്തി. ഗുരുവായൂര്‍ ക്ഷേത്രം ഊരാളനും ഭരണ സമിതി അംഗവുമായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, പ്രശ്‌സ്ത വാസ്തു – തച്ചുശാസ്ത്ര വിദഗ്ദന്‍ കാണിപ്പയൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാട്, പുന്നത്തൂര്‍ കോവിലകം ക്ഷേത്ര ഊരാളന്‍ സതീശന്‍ രാജ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സംഗീതാര്‍ച്ചനയും പുല്ലാങ്കുഴല്‍ കച്ചേരിയും ഉണ്ടായിരുന്നു.