മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷന്‍ പരിധിയിലെ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളിലെ വ്യത്യസ്ത ഇടങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന എന്‍ എസ് എസ് ക്യാമ്പുകളിലേക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ കെ സുബൈറിന്റെ നേതൃത്വത്തില്‍ കിഴങ്ങ് വണ്ടി എത്തി. അധ്യാപക സംഘടന മുന്‍ സംസ്ഥാന പ്രസിഡണ്ടും എച്ച് എം ആയിരുന്ന പി കെ കൃഷ്ണദാസ് മാസ്റ്റര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു, ഉദ്ഘാടനം നിര്‍വഹിച്ചു.
മായം ചേര്‍ക്കുന്ന രുചിയുള്ള ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡ് സംസ്‌കാരവും നിലനില്‍ക്കുന്ന പുതിയ തലമുറയില്‍ പോഷക ആഹാരമായ കിഴങ്ങ് വര്‍ഗ്ഗങ്ങളെ പരിചയപ്പെടുത്തുവാനും അവബോധം സൃഷ്ടിക്കുവാനുമാണ് ഇത്തരം പരിപാടി സംഘടിപ്പിച്ചതെന്ന് എ കെ സുബൈര്‍ അറിയിച്ചു.