മുകുന്ദരാജ അനുസ്മരണം നടന്നു

തൃശ്ശൂര്‍ അത്താണി അമ്പലപുരം ദേശവിദ്യാലയത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്നുവരുന്ന മുകുന്ദരാജ സാംസ്‌കാരിക ഉത്സവത്തില്‍, മുകുന്ദരാജ അനുസ്മരണം നടന്നു. വടക്കാഞ്ചേരി എംഎല്‍എ സേവിയര്‍ ചിറ്റിലപ്പള്ളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത് കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഷീലാ മോഹന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍.അനൂപ് കിഷോര്‍, ജമീല ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഇടക്ക വാദ്യത്തില്‍ അരങ്ങേറ്റം, തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി.

ADVERTISEMENT