കോട്ടോല്‍ കുന്നിലെ രാപ്പകല്‍ മണ്ണെടുപ്പ് നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി വെല്‍ഫെയര്‍ പാര്‍ട്ടി സമരപ്രഖ്യാപനം നടത്തി

കോട്ടോല്‍ കുന്നിലെ രാപ്പകല്‍ മണ്ണെടുപ്പ് നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി വെല്‍ഫെയര്‍ പാര്‍ട്ടി സമരപ്രഖ്യാപനം നടത്തി. കോട്ടോല്‍ കുന്നിനെ മറ്റൊരു ചൂരല്‍മലയാക്കരുതെന്നും സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെടുന്നതും, പട്ടിക ജാതി വിഭാഗത്തില്‍പെട്ടവരായ സാധാരണക്കാര്‍ തിങ്ങിപാര്‍ക്കുന്ന കോട്ടോല്‍ കുന്നില്‍ നിന്നും മണ്ണെടുക്കുന്നതിന്ന് ജിയോളജി വകുപ്പ് നല്‍കിയ അനുമതി ഉടന്‍ റദ്ദ് ചെയ്യണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.

കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. അനീസ് സമര പ്രഖ്യാപന പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷെമീറ നാസര്‍, ട്രഷറര്‍ ഹസീന സലീം, എം എന്‍ സലാഹുദ്ദീന്‍, മുജീബ് പട്ടേല്‍, നാസര്‍ വില്ലനൂര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT