കടവല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷനല്‍ സര്‍വീസ് സ്‌കീം സുസ്ഥിര വികസനത്തിന് യുവത എന്ന സന്ദേശവുമായി നടത്തുന്ന
‘യുവ’ സപ്തദിന ക്യാംപ് കരിക്കാട് സിഎംഎല്‍പി സ്‌കൂളില്‍ തുടങ്ങി. സത്യമേവ ജയതേ എന്ന പേരില്‍ മാധ്യമങ്ങളെ കുറിച്ച് മലയാള മനോരമ ലേഖകന്‍ സി.ഗിരീഷ് കുമാര്‍, സിസിടിവി എഡിറ്റര്‍ പി.എസ് ടോണി എന്നിവര്‍ ക്ലാസെടുത്തു. വ്യാജ വാര്‍ത്തകള്‍, മാധ്യമങ്ങളുടെ പ്രവര്‍ത്തന രീതി, ഭാവി സാധ്യതകള്‍ തുടങ്ങിയ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് ഇരുവരും മറുപടി നല്‍കി. പ്രോഗ്രാം ഓഫീസര്‍ ജയറാം സന്തോഷ്, വളണ്ടിയര്‍ ലീഡര്‍മാരായ കെ.എസ് അനന്തകൃഷ്ണന്‍, ഗായത്രി കെ. ബാബു എന്നിവര്‍ സംസാരിച്ചു.
Home Bureaus Perumpilavu കടവല്ലൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി മാധ്യമശില്‍പ്പശാല സംഘടിപ്പിച്ചു