ചാവക്കാട് മണത്തലയില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ 25 കോഴികള്‍ ചത്തു. മണത്തല മണികണ്ഠന്‍ റോഡില്‍ കൂര്‍ക്കപറമ്പില്‍ പ്രസാദിന്റെ വീട്ടിലെ വളര്‍ത്തു കോഴികളാണ് ചത്തത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. നായ്ക്കളുടെ ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് പുറത്തേക്ക് വന്നപ്പോഴാണ് പത്തോളം തെരുവ് നായ്ക്കള്‍ കോഴികളെ ആക്രമിക്കുന്നത് കണ്ടത്. തെരുവ്‌നായ ശല്ല്യം പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.