കുന്നംകുളം നഗരസഭ അഞ്ഞൂര്‍കുന്ന് 109-ാം നമ്പര്‍ അങ്കണവാടി നാടിന് സമര്‍പ്പിച്ചു

കുന്നംകുളം നഗരസഭ 31-ാം വാര്‍ഡിലെ അഞ്ഞൂര്‍കുന്ന് 109-ാം നമ്പര്‍ അങ്കണവാടി കെട്ടിടം ആലത്തൂര്‍ എം.പി. കെ.രാധാകൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.എം.സുരേഷ്, സജിനി പ്രേമന്‍, റ്റി. സോമശേഖരന്‍, പ്രിയ സജിഷ്, പി.കെ.ഷബീര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം എ സംസ്‌കൃതം മൂന്നാം റാങ്ക് കരസ്ഥമാക്കിയ കെ.ബി കാര്‍ത്തികയെയും, സംസ്ഥാന ശിശുദിനാഘോഷത്തില്‍ സ്വാഗതം പറഞ്ഞ ആന്‍ എലിസബത്തിനെയും ചടങ്ങില്‍ ആദരിച്ചു.

ADVERTISEMENT