വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. തമ്പുരാന്‍പടി ആലുക്കല്‍നട വേണുഗോപാല്‍ മകന്‍ മാമ്പുഴ അനു എന്ന വിനീഷ്‌കുമാര്‍ ആണ് മരിച്ചത്. 45 വയസ്സായിരുന്നു. 10 ദിവസം മുമ്പാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്.അതിന് ശേഷം ആരോഗ്യസ്ഥിതി വഷളായതോടെ അനുബന്ധ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് അന്ത്യം. അദ്വൈത് , അനഘ എന്നിവര്‍ മക്കളാണ്. പരേതയായ ഇന്ദിരയാണ് മാതാവ്. സംസ്‌ക്കാരം വ്യാഴാഴ്ച കാലത്തു 10 മണിക്ക് വീട്ടുവളപ്പില്‍.

ADVERTISEMENT