27.5 C
Kunnamkulam
Saturday, September 12, 2026
Home Obituary News അന്തരിച്ച കലാലയം രാധയുടെ സംസ്ക്കാരം ഇന്ന് നെല്ലിക്കുന്ന് പള്ളിയിൽ

അന്തരിച്ച കലാലയം രാധയുടെ സംസ്ക്കാരം ഇന്ന് നെല്ലിക്കുന്ന് പള്ളിയിൽ

184

നടി കലാലയം രാധ (79) അന്തരിച്ചു. നാടകപ്രവർത്തകൻ അന്തരിച്ച ജോസ് പായമ്മ ലാണ് ഭർത്താവ്. സംസ്കാരം ഇന്ന് 5നു നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. 1800 നാടകങ്ങൾ, 330 റേഡിയോ നാടകങ്ങൾ, 300 സീരിയലുകൾ, 15 സിനിമകൾ എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്. ഭർത്താവിനോടൊപ്പം ബ്രിന്നർ ആർട്സ് എന്ന നാടകസംഘം രൂപീകരിച്ചു 8 പ്രഫഷനൽ നാ ടകങ്ങൾ അവതരിപ്പിച്ചു. പ്രഫഷ നൽ നാടകരംഗത്തു നിന്നു വിരമിച്ച ശേഷം ഭർത്താവിനോടൊപ്പം ഇൻസ്റ്റന്റ് നാടകങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടി. സംഗീത നാടക അക്കാദമി പുരസ്കാരം നേടിയി ട്ടുണ്ട്. മകൻ: ലോന ബ്രിന്നർ, മരുമകൾ: സുനിത.

 

 

ADVERTISEMENT
error: Content is protected !!