കേരളോത്സവത്തിന്റെ ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍ 26 മുതല്‍ 29 വരെ കുന്നംകുളത്തും തൃശ്ശൂരും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും, ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിലെ കലാമത്സരങ്ങള്‍ തൃശൂര്‍ നഗരത്തിലെ വിവിധ വേദികളിലും, കായിക മത്സരങ്ങള്‍ കുന്നംകുളം അന്താരാഷ്ട്ര സിന്തറ്റിക്ക് ഗ്രൗണ്ടിലും സമീപത്തെ മറ്റു വേദികളിലുമായാണ് സംഘടിപ്പിക്കുക. ബ്ലോക്ക് തലത്തില്‍ നിന്നും നഗരസഭകളില്‍ നിന്നും വിജയികളായെത്തുന്ന അയ്യായിരത്തോളം മത്സരാര്‍ത്ഥികള്‍ പങ്കാളികളാകും. മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം സീനിയര്‍ ഗ്രൗണ്ടില്‍ വ്യാഴാഴ്ച രാവിലെ 9.30ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു നിര്‍വ്വഹിക്കും. എ.സി.മൊയ്തീന്‍ എം.എല്‍.എ. അധ്യക്ഷനും, കെ.രാധാകൃഷ്ണന്‍ എം.പി., അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ്, സി.വി.പാപ്പച്ചന്‍, ജോപോള്‍ അഞ്ചേരി തുടങ്ങിയവര്‍ മുഖ്യാഥിതികളുമാകും. ഞായറാഴ്ച തൃശൂരില്‍ നടക്കുന്ന സമാപന സമ്മേളനം റവന്യൂ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികളായ റഹീം വീട്ടിപ്പറമ്പില്‍, സി.ടി.സബിത, സീത രവീന്ദ്രന്‍, എ.വി. വല്ലഭന്‍, സൗമ്യ അനിലന്‍, പി.ഐ.ഷെബീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
Home Bureaus Kunnamkulam കേരളോത്സവത്തിന്റെ ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍ 26 മുതല്‍ 29 വരെ കുന്നംകുളത്തും തൃശ്ശൂരും