25.7 C
Kunnamkulam
Sunday, September 20, 2026
Home Bureaus Kunnamkulam കുന്നംകുളം മേലെ പാറയില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയുടെ 50 വാര്‍ഷിക പെരുന്നാളിന്റെയും പരിശുദ്ധ...

കുന്നംകുളം മേലെ പാറയില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയുടെ 50 വാര്‍ഷിക പെരുന്നാളിന്റെയും പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് കാതോലിക്കാബാവയുടെ 61-ാം ഓര്‍മ്മ പെരുന്നാളിന്റെയും കൊടികയറ്റം നടന്നു.

112

കുന്നംകുളം മേലെ പാറയില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയുടെ 50 വാര്‍ഷിക പെരുന്നാളിന്റെയും പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് കാതോലിക്കാബാവയുടെ 61-ാം ഓര്‍മ്മ പെരുന്നാളിന്റെയും കൊടികയറ്റം നടന്നു.
25 -ാം തിയ്യതി ക്രിസ്മസ് ദിനത്തില്‍ പുലര്‍ച്ചെ രണ്ടിന് രാത്രി നമസ്‌കാരം തുടര്‍ന്ന് തീ ജ്വാല ശുശ്രൂഷ ശേഷം പ്രഭാത നമസ്‌കാരം എന്നിവ നടന്നു. കുന്നംകുളം ഭദ്രാസനത്തിലെ സീനിയര്‍ വൈദികന്‍ വന്ദ്യ ജോസഫ് തോലത്ത് കോര്‍ എപ്പിസ്‌കോപ്പ കൊടിയേറ്റി. കുന്നംകുളം ഭദ്രാസന അധിപന്‍ ഡോ. ഗീവര്‍ഗീസ് ബാര്‍ യൂണിയസ് മെത്രാപ്പോലീത്തയുടെ മുഖ്യ ധാര്‍മികത്വത്തിലും ഭദ്രാസനത്തിലെ വൈദ്യരുടെ സഹകാര്‍മികത്വത്തിലും ശുശ്രൂഷകള്‍ നടക്കും. രണ്ടാം തീയതി രാവിലെ 7 മണിക്ക് നെപ്പന്‍സ് റോഡിലെ സെന്റ് മേരിസ് ചാപ്പലില്‍ വിശുദ്ധ കുര്‍ബാന, രാത്രി 7 മണിക്ക് പള്ളിയില്‍ സന്ധ്യ നമസ്‌കാരം തുടര്‍ന്ന് 7.45 ന് പ്രദക്ഷിണം, 8 30ന് ശ്ലൈഹീക വാഴ് വ് എന്നിവ നടക്കും.
മൂന്നാം തീയതി രാവിലെ 7.30ന് പ്രഭാത നമസ്‌കാരം, 8.30 ന് അഭിവന്ദ്യ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, വൈകിട്ട് 5 30ന് പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച സദ്യ എന്നിവയും ഉണ്ടാകും.
പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് വികാരി ഫാ. ജോസഫ് ചെറുവത്തൂര്‍, സഹ.വികാരി ഫാ. ജോസഫ് ജോസ് കെ, കൈകാരന്‍ അരുണ്‍ വിജോയ്, സെക്രട്ടറി പി.സിന്‍ജു സജിന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!