കുന്നംകുളം മേലെ പാറയിൽ സെൻറ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ 50 വാർഷിക പെരുന്നാളിൻ്റെയും പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് കാതോലിക്കാബാവയുടെ 61-ാം ഓർമ്മ പെരുന്നാളിൻ്റെയും കൊടികയറ്റം നടന്നു. 25 -ാം തിയ്യതി ക്രിസ്മസ് ദിനത്തിൽ പുലർച്ചെ രണ്ടിന് രാത്രി നമസ്കാരം തുടർന്ന് തീ ജ്വാല ശുശ്രൂഷ ശേഷം പ്രഭാത നമസ്കാരം എന്നിവ നടന്നു. കുന്നംകുളം ഭദ്രാസനത്തിലെ സീനിയർ വൈദികൻ വന്ദ്യ ജോസഫ് തോലത്ത് കോർ എപ്പിസ്കോപ്പ കൊടിയേറ്റി.
കുന്നംകുളം ഭദ്രാസന അധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് ബാർ യൂണിയസ് മെത്രാപ്പോലീത്തയുടെ മുഖ്യ ധാർമികത്വത്തിലും ഭദ്രാസനത്തിലെ വൈദ്യരുടെ സഹകാർമികത്വത്തിലും ശുശ്രൂഷകൾ നടക്കും. രണ്ടാം തീയതി രാവിലെ 7 മണിക്ക് നെപ്പൻസ് റോഡിലെ സെൻ്റ് മേരിസ് ചാപ്പലിൽ വിശുദ്ധ കുർബാന, രാത്രി 7 മണിക്ക് പള്ളിയിൽ സന്ധ്യ നമസ്കാരം തുടർന്ന് 7.45 ന് പ്രദക്ഷിണം, 8 30ന് ശ്ലൈഹീക വാഴ് വ് എന്നിവ നടക്കും.
മൂന്നാം തീയതി രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30 ന് അഭിവന്ദ്യ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, വൈകിട്ട് 5 30ന് പ്രദക്ഷിണം, ആശിർവാദം, നേർച്ച സദ്യ എന്നിവയും ഉണ്ടാകും.
പെരുന്നാൾ ക്രമീകരണങ്ങൾക്ക് വികാരി ഫാ. ജോസഫ് ചെറുവത്തൂർ, സഹ.വികാരി ഫാ. ജോസഫ് ജോസ് കെ, കൈകാരൻ അരുൺ വിജോയ്, സെക്രട്ടറി പി.സിൻജു സജിൻ എന്നിവർ നേതൃത്വം നൽകും.
Home Bureaus Kunnamkulam കുന്നംകുളം പാറയിൽ സെൻറ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളി പെരുന്നാളിന് കൊടിയേറി