എന്‍.എസ്.എസ്. സപ്തദിന സഹവാസ ക്യാമ്പിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനമായ കൂട്ടുകൂടി നാടുകാക്കാം എന്ന ക്യാമ്പയിന്റെ ഭാഗമായി മരത്തംകോട് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള ലഘുലേഖകള്‍ വിതരണം ചെയ്തു. പൊതുകിണര്‍ വൃത്തിയാക്കി പെയിന്റ് അടിച്ച് ലഹരിക്കെതിരെ സന്ദേശങ്ങള്‍ എഴുതുകയും ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ലത്തീഫ് ,പ്രോഗ്രാം ഓഫീസര്‍ ഡോ.വിനീത എന്‍.എ. എന്നിവര്‍ നേതൃത്വം നല്‍കി.