ഇരുപത്തി രണ്ടാമത് കുന്നംകുളം സെന്റര്‍ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്തു

ദൈവത്തിങ്കലേക്കും സഹോദരനിലേക്കും മടങ്ങിവരണം; മാത്യൂസ് മാര്‍ മക്കാറിയോസ്. കുന്നംകുളം സെന്ററിലെ എല്ലാ മാര്‍ത്തോമ്മാ ഇടവകകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇരുപത്തി രണ്ടാമത് കുന്നംകുളം സെന്റര്‍  മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് റവ ഷൈമോന്‍ ഏലിയാസ് അധ്യക്ഷത വഹിച്ചു. റവ. എം സി സാമുവേല്‍ മുഖ്യ സന്ദേശം നല്‍കി .ലിജോ ജെ ജോസഫ് ,റവ. അനു ഉമ്മന്‍ , കോശി കുര്യന്‍ , സുനു ബേബി കോശി, അജിത് കെ ഉമ്മന്‍, ജിജി പി ജോസ്, ജോയ് എം കെ എന്നിവര്‍ നേതൃത്വം നല്‍കി. വെള്ളിയാഴ്ച രാവിലെ 10 മണിക്ക്, സേവിക സംഘത്തിന്റെയും, സന്നദ്ധ സുവിശേഷ സംഘത്തിന്റെയും, സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പിന്റെയും സംയുക്ത യോഗം നടന്നു. വൈകിട്ട് 6.30 ന് ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപോലിത്ത മുഘ്യ സന്ദേശം നല്‍കും, കുന്നംകുളം സെന്റര്‍ മാര്‍ത്തോമാ ഗായക സംഗം ഗാനശുശ്രുഷക്ക് നേതൃത്വം നല്‍കും.

ADVERTISEMENT