തിരുമിറ്റക്കോട് കറുകപുത്തൂര്‍ സ്വദേശി ഇഞ്ചീരിവളപ്പില്‍ ഷഫീഖ് (37) ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ മരിച്ചു. കഴിഞ്ഞ 16ന് ദുബായില്‍ താമസ സ്ഥലത്തുവെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചു. ആറുമാസം മുമ്പാണ് അവസാനമായി അവധിക്ക് നാട്ടിലെത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് വെള്ളിയാഴ്ച രാവിലെ മൃതദേഹം നാട്ടിലെത്തിച്ചു. കറുകപുത്തൂര്‍ ജുമാമസ്ജിദ് കബറസ്താനില്‍ കബറടക്കം നടത്തി.
പിതാവ്: മമ്മിക്കുട്ടി. മാതാവ്: ബീവാത്തു. ഭാര്യ:സുല്‍ഫിയ. മക്കള്‍: അബ്ദുല്‍ അഹദ്, ഐറിന്‍ അസ്‌വാ.