24.8 C
Kunnamkulam
Thursday, August 6, 2026
Home Bureaus Kechery അരിയന്നൂരില്‍ വീടിന് തീപിടിച്ചു; വീട്ടമ്മയ്ക്ക് പൊള്ളലേറ്റു

അരിയന്നൂരില്‍ വീടിന് തീപിടിച്ചു; വീട്ടമ്മയ്ക്ക് പൊള്ളലേറ്റു

350

അരിയന്നൂരില്‍ വീടിന് തീപിടിച്ചു. കണ്ടാണശ്ശേരി പഞ്ചായത്തിലെ അരിയന്നൂര്‍ മമ്മസ്രായില്ലാത്ത് ആയിഷയുടെ വീട്ടിനാണ് തീ പിടിച്ചത്. വീടിനോട് ചേര്‍ന്നിട്ടുള്ള അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നത്. ഇതിനോട് ചേര്‍ന്നുള്ള വിറകുപുരയിലേക്ക് തീ പടര്‍ന്നതോടെ ആളി പടരുകയായിരുന്നു. ക്യാന്‍സര്‍ രോഗിയായ ആയിഷ ഒറ്റയ്ക്കാണ് ഈ വീട്ടില്‍ താമസം. തീ അണക്കാനുള്ള ശ്രമത്തിനിടയില്‍ ആയിഷയുടെ ഇരുകൈകള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഗുരുവായൂരില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.

ADVERTISEMENT
error: Content is protected !!