31.8 C
Kunnamkulam
Saturday, November 14, 2026
Home Bureaus Kechery എളവള്ളി സെന്റ് ജോസഫ് കുടുംബ കൂട്ടായ്മയുടെ വാര്‍ഷികാഘോഷം നടന്നു

എളവള്ളി സെന്റ് ജോസഫ് കുടുംബ കൂട്ടായ്മയുടെ വാര്‍ഷികാഘോഷം നടന്നു

12

എളവള്ളി സെന്റ് ആന്റണീസ് ഇടവക ദേവാലയത്തിലെ സെന്റ് ജോസഫ് കുടുംബ കൂട്ടായ്മയുടെ വാര്‍ഷികാഘോഷം നടന്നു. കുടുംബ കൂട്ടായ്മ മറ്റം ഫൊറോന ഡയറക്ടര്‍ ഫാ ജാക്‌സണ്‍ ചാലയ്ക്കല്‍ തിരിതെളിയിച്ച് വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.ഇടവക വികാരി ഫ്രാങ്ക്‌ളിന്‍ കണ്ണനായ്ക്കല്‍ അധ്യക്ഷനായി. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍. ഫാന്‍സി അനുഗ്രഹ പ്രഭാഷണം നടത്തി. കുട്ടികളുടെ കൂട്ടായ്മയുടെ ഉദ്ഘാടനം ഫാ.സിജോ മുരിങ്ങാത്തേരി നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് സിജു ചക്രമാക്കല്‍, ജോസ് പൊന്നോര്‍, മേഴ്സി ഔസേപ്പ്, ഓമന ഡേവീസ്, ബെന്നി പനയ്ക്കല്‍, ജോയ് ചുങ്കത്ത് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ 80 വയസ്സ് കഴിഞ്ഞവരെ ആദരിച്ചു. യൂണിറ്റംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ലിന്റോ വടക്കന്‍, ലോഫി റാഫേല്‍, റിജി റോയ് എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!