ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ചാലിശേരി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കളറിങ് മത്സരം നടത്തി. പ്രദേശത്തെ അങ്കണവാടികളിലെ കുട്ടികള്‍ക്കായി നടത്തിയ മത്സരത്തില്‍ 52 കുരുന്നുകള്‍ പങ്കെടുത്തു. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആനി വിനു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.എസ്. ശിവാസ് അധ്യക്ഷത വഹിച്ചു. തൃത്താല ഉപജില്ല വിദ്യഭ്യാസ ഓഫീസര്‍ കെ. പ്രസാദ് മല്‍സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വട്ടമാവ് അങ്കണവാടിയിലെ ദാനിയ, കവുക്കോട് അങ്കണവാടിയിലെ ഫാത്തിമ ഹിഷ, വട്ടമാവ് അങ്കണവാടിയിലെ ഐസ കെ ഷിനോ എന്നിവര്‍ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ചിത്രകാരനും സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥിയുമായ ഹരി കവുക്കോട് മത്സരത്തിന് നേതൃത്വം നല്‍കി. ചടങ്ങില്‍ എംപിടിഎ പ്രസിഡന്റ് നെസീമ ഷംജിത്, ഹെഡ്മാസ്റ്റര്‍ ഇ.ബാലകൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.



