സൗദിയുടെ ടി ട്വന്റി ക്രിക്കറ്റ് അന്താരാഷ്ട്ര ടീമില്‍ ഇടംപിടിച്ച് തൃശ്ശൂര്‍ പുതുരുത്തി സ്വദേശി

സൗദിയുടെ ടി ട്വന്റി ക്രിക്കറ്റ് അന്താരാഷ്ട്ര ടീമില്‍ ഇടംപിടിച്ച് തൃശ്ശൂര്‍ പുതുരുത്തി സ്വദേശി മലയാളികളുടെ അഭിമാന താരമായി മാറിയിരിക്കുന്നു. കരുമത്തില്‍ ശങ്കരനാരായണന്റെയും ശോഭാ ശങ്കറിന്റെയും മകനായ സിദ്ധാര്‍ത്ഥ് ശങ്കര്‍ ആണ് 2026 ലെ ഐസിസി ടി 20 മത്സരത്തില്‍ യോഗ്യത നേടിയിരിക്കുന്നത്. ഖത്തര്‍ ദ്വാഹയിലെ വെസ്റ്റേണ്‍ പാര്‍ക്ക് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന യോഗ്യത മത്സരത്തില്‍ സൗദിക്ക് വേണ്ടി സിദ്ധാര്‍ത്ഥ് ശങ്കറും ജേഴ്‌സി അണിഞ്ഞിരുന്നു. കഴിഞ്ഞമാസം 19ന് യുഎഇ യിലെ ഐസിസി അക്കാദമിയില്‍ നടന്ന ജിസിസി ഗള്‍ഫ് കപ്പ് മത്സരത്തില്‍ സൗദി ടീമിന് മൂന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് സിദ്ധാര്‍ത്ഥ് ശങ്കര്‍ അറിയിച്ചു. യമ്പോവിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ ഇന്‍ഡോര്‍ റൈഡേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് വഴിയാണ് സിദ്ധാര്‍ത്ഥ് ശങ്കര്‍ സൗദിയില്‍ എത്തുന്നത്. ക്ലബ്ബിന്റെ ഭാഗമായാണ് സൗദി മണ്ണില്‍ ആദ്യമായി സിദ്ധാര്‍ത്ഥ് ശങ്കര്‍ കളിച്ചത്. ആത്രേയാ ക്രിക്കറ്റ് അക്കാദമിയിലാണ് സിദ്ധാര്‍ത്ഥ് ശങ്കര്‍ ക്രിക്കറ്റ് കളി പഠിച്ചത്. ജി.ദിനേശ്, അന്‍ജിത്ത് എന്നിവരാണ് കോച്ചുമാര്‍. സ്വകാര്യ കമ്പനിയിലാണ് സിദ്ധാര്‍ത്ഥ് ശങ്കര്‍ ജോലി ചെയ്യുന്നത്. അല്‍ജസാം അബ്ദുള്‍ ജബ്ബാര്‍, ജാഫര്‍ ജമാല്‍ എന്നിവരുടെ പിന്തുണയാണ് സിദ്ധാര്‍ത്ഥ് ശങ്കറിനെ സൗദി ക്രിക്കറ്റ് ടീമിലെത്തിച്ചത്.

ADVERTISEMENT