ദൃശ്യ ഗുരുവായൂരിന്റെ ഭാവഗീതി പുരസ്‌ക്കാരം ഭാവ ഗായകന്‍ പി. ജയചന്ദ്രന് സമ്മാനിച്ചു

ദൃശ്യ ഗുരുവായൂരിന്റെ ഭാവഗീതി പുരസ്‌ക്കാരം ഭാവ ഗായകന്‍ പി. ജയചന്ദ്രന് സമ്മാനിച്ചു. 25, 000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം കവിയും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറില്‍ നിന്ന് ജയചന്ദ്രന്റെ മകന്‍ ദിനനാഥ് ഏറ്റുവാങ്ങി. ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങ് സംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പദ്ധതിയായ ജീവനം പദ്ധതിയുടെ മൂന്നാം ഘട്ടം നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ തൈക്കാട്, പൂക്കോട് കുടുംബാംരോഗ്യ കേന്ദ്രങ്ങളിലേക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ നല്‍കി. ദൃശ്യ പ്രസിഡണ്ട് കെ.കെ. ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. കേരള പ്രവാസി കാര്യ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കെ.വി. അബ്ദുള്‍ ഖാദര്‍, നഗരസഭ കൗണ്‍സിലര്‍ കെ.പി.എ. റഷീദ്, ആര്‍. രവികുമാര്‍, പി. ഗോപാലകൃഷ്ണന്‍ നായര്‍, വി.പി. ഉണ്ണികൃഷ്ണന്‍, പി. ശ്യാംകുമാര്‍, അരവിന്ദന്‍ പല്ലത്ത് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പി ജയചന്ദ്രന്‍ പാടിയ ഗാനങ്ങള്‍ കോര്‍ത്തിണക്കി തൃശൂര്‍ നാദോപാസന ഓര്‍ക്കസ്ട്രയുടെ മഞ്ഞലയില്‍ മുങ്ങി തോര്‍ത്തി എന്ന ദൃശ്യ സംഗീതാവിഷ്‌ക്കാരവും ഉണ്ടായിരുന്നു.

ADVERTISEMENT