ചായക്കടയിലെ ഒരു ദിവസത്തെ മുഴുവന്‍ വരുമാനവും നന്ദന്റെ ചികിത്സയ്ക്ക് നല്‍കി പെരുമ്പിലാവ് പരുവക്കുന്ന് സ്വദേശിയായ മുസ്തഫ മാതൃകയായി. രക്തകോശങ്ങളെയും മജ്ജയെയും ബാധിക്കുന്ന അപൂര്‍വയിനം കാന്‍സര്‍ ബാധിച്ചു തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന പെരുമ്പിലാവ് നെടിയേടത്തുവീട്ടില്‍ നന്ദന്റെ ശസ്ത്രക്രിയക്കായാണ് സഹായം നല്‍കിയത്. കടവല്ലൂര്‍ പഞ്ചായത്ത് ഗ്രൗണ്ടിന് സമീപത്തെ മസായ ടീസ്റ്റാളിലെ ഒരു ദിവസത്തെ വരുമാനമായ 18,000 രൂപ നന്ദന്‍ ചികിത്സ സഹായസമിതി കണ്‍വീനര്‍ കെ. ഇ സുധീറിന് കൈമാറി. പ്രളയകാലത്തും, കോവിഡ് കാലത്തും തന്റെ കടയിലെ ഒരു ദിവസത്തെ വരുമാനം നല്‍കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുസ്തഫ പങ്കാളിയായിട്ടുണ്ട്.
Home Bureaus Perumpilavu ചായക്കടയിലെ ഒരു ദിവസത്തെ വരുമാനം നന്ദന്റെ ചികിത്സയ്ക്ക് നല്‍കി പരുവക്കുന്ന് സ്വദേശി മുസ്തഫ...