വടക്കേക്കാടും കാട്ടുപന്നികള്‍; ആശങ്കയില്‍ നാട്ടുകാര്‍

വടക്കേക്കാട് പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളില്‍ കാട്ടുപന്നിക്കൂട്ടത്തെ കണ്ടത് നാട്ടുകാര്‍ക്കിടയില്‍ ഭീതിയുണര്‍ത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നാം വാര്‍ഡിലെ എരിഞ്ഞിപ്പടി പള്ളി, ചക്കംപറമ്പ് ഭാഗങ്ങളിലും, രണ്ടാം വാര്‍ഡിലെ സിഎച്ച്‌സിയുടെ ഭാഗത്തും, നാലാംകല്ല് എന്നിവിടങ്ങളിലായാണ് പന്നിക്കൂട്ടത്തെ നാട്ടുകാര്‍ കണ്ടത്. കൃഷിയിടത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

ADVERTISEMENT